ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം

ദില്ലി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ വിധി.എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇനി ശബരിമലയില്‍ പ്രവേശിക്കാം. പ്രാര്‍ത്ഥിക്കാനുള്ള അവകാശം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ വിധി.എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇനി ശബരിമലയില്‍ പ്രവേശിക്കാം. പ്രാര്‍ത്ഥിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അതുകൊണ്ടുതന്നെ 10 നും 50 ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം തടയാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസ് ദീപക് മീശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി

ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നാല് ജഡ്ജിമാര്‍ക്കും ഒരെ അഭിപ്രായമായിരുന്നു. എന്നാല്‍ ഇന്ദുമല്‍ഹോത്ര പൊതു അഭിപ്രായത്തോട് വിയോജിപ്പിച്ച് പ്രകടപ്പിച്ച് പ്രത്യേക വിധി പ്രസ്താവിച്ചിരുന്നു.

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും, ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാരുത്, ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക ഗണമായി കാണാനാവില്ലെന്നും, ഭരണഘടനയുടെ പാര്‍ട്ട് മൂന്ന് അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്നും, സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21 ാം വകുപ്പിന്റെ ലംഘനവുമാണെന്ന് വിധിയില്‍ പരാമര്‍ശിക്കുന്നു.

എട്ട് ദിവസത്തെ വാദംകേള്‍ക്കലിനുശേഷം ആഗസ്റ്റ് എട്ടിനാണ് ഭരണഘടനാബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. 2006 ല്‍ ഇന്ത്യ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാന ഹര്‍ജിക്കു പിന്നാലെ അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹര്‍ജികളും കോടതിയുടെ പരിഗണനയ്‌ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേദങ്ങളിടെ ലംഘനമാണ് പ്രവേശനവിലക്കെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന് പിന്നിലുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. 2008 മാര്‍ച്ചിലാണ് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ച് പരിഗണിക്കുന്നത്. 2016 ജനുവരിയില്‍ മൂന്നംഗ ബെഞ്ച് വീണ്ടും പരിഗണിച്ചു. 2017 ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •