കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് വിസ മാറ്റാന്‍ നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് വിസ മാറ്റാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ സ്വകാര്യ മേഖലില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് വിസ മാറ്റാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ സ്വകാര്യ മേഖലില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്ക് മാറണമെങ്കില്‍ പ്രവാസികളായ ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്‌പോണ്‍സര്‍ വഴി സിവില്‍ സര്‍വ്വീസ് കമീഷനില്‍ നിന്നും പ്രത്യേക അനുമതിവാങ്ങണം.

പുതിയ മാറ്റത്തിനായി അപേക്ഷിക്കുന്നവര്‍ പബ്ലിക് മാന്‍ പവര്‍ അതോറിറ്റി വഴിയാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഭാഗത്തില്‍ 48 ഓളം വരുന്ന സര്‍ക്കാര്‍ മന്ത്രലായങ്ങള്‍ ഈ നിയന്ത്രിത വിഭാഗത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ ഉണ്ട്.

സ്വദേശി വല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •