ശബരിമലയില്‍ അടുത്തമാസം ദര്‍ശനത്തിനെത്തും;തൃപ്തി ദേശായി

തിരുവനന്തപുരം: അടുത്തമാസം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി. തനിക്കൊപ്പം ദര്‍ശനത്തിന് സ്ത്രീകളും ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

അയ്യപ്പഭക്തരുടെ അഭിപ്രായം കേട്ടശേഷമാണ് കോടതി വിധിയെന്നും അതിനുശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു.

Related Articles