രോഹിതിന്റെ ആത്മഹത്യ രാഷ്ട്രീയ ആത്മഹത്യ ;ദുബൈ ഇന്ത്യൻകൾചറൽ സൊസൈറ്റി

Untitled-1 copyദുബൈ:ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്‌ വെമൂലയുടെ ആത്മഹത്യ രാഷ്ട്രീയ ആത്മഹത്യയാണെന്നും സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ദുബൈ ഇന്ത്യൻ കൾ ചറൽ സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപെട്ടു ബി.ജെ.പി സര്‍ക്കാരിന്റെ ദലിത് വിരുദ്ധതയാണ് ഇതിലൂടെ ഒരിക്കല്‍കൂടി വെളിവാക്കപ്പെട്ടിരിക്കുന്നത്.

വലതുപക്ഷ വര്‍ഗീയ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുമായി ഉണ്ടായിട്ടുള്ള പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തെ നിരന്തരം അധികാരികള്‍. വേട്ടയാടുകയായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ വി.സി. അപ്പറാവു എന്നിവര്‍ പ്രഥമ ദൃഷ്ട്യാതന്നെ കുറ്റക്കാരാണെന്ന് കാണാം. രോഹിതിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂവരും ഉടന്‍ രാജിവെക്കണമെന്നും ഇന്ത്യൻ കൾ ചറൽ സൊസൈറ്റിആവശ്യപെട്ടു അഷ്റഫ് പുതുപ്പറ മ്പ് .ബഷീർ താനൂർ . അബ്ദുൽ മജീദ്‌ .ഫക്രുദ്ദീൻ .ഷാഫി ,സൈതലവി തുടങ്ങിയവർ സംസാരിച്ചു