ബംഗളുരു കത്തുന്നു: തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങളും സ്ഥാപനങ്ങളും തീയിടുന്നു.

Story dated:Monday September 12th, 2016,10 05:pm

പോലീസ് ജനക്കുട്ടത്തിന് നേരെ വെടിവെച്ചു

36 ബസ്സുകള്‍ കത്തിച്ചു,മെട്രോസര്‍വ്വീസ് ഭാഗികമായി നിര്‍ത്തിവെച്ചു

img-20160912-wa0079ബംഗളുരു:  കാവരി നദീജലതര്‍ക്കം സ്‌ഫോഫടനാത്മകമായ അവസ്ഥയിലേക്ക്. മെട്രോപോളിറ്റിന്‍ നഗരമായ ബംഗളുരുവില്‍ കലാപം പടര്‍ന്നു പിടിക്കുന്നുനഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
തമിഴ്‌നാട് സ്വദേശിയുടെ ഉടമസത്ഥതിയിലുള്ള കെപിഎന്‍ ട്രാവല്‍സിന്റെ 56 ബസ്സുകള്‍ക്ക് തീയിട്ടു.ബസ്സുകള്‍ നിര്‍ത്തിയിട്ട ഗ്യാരേജിനകത്ത് കയറിയാണ് ബസ്സുകള്‍ തീയിട്ടത്.img-20160912-wa0078

ആക്രമാസക്തരാരയ ജനക്കുട്ടത്തെ നേരിടാന്‍ നഗരത്തില്‍ സിഐഎസ്എഫ്, സിആര്‍പിഎഫ് സേനകളെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ദാരമയ്യ് കേന്ദ്രആഭ്യന്ത്രരമന്ത്രിയെ വിളിച്ച് സഹായം ആവിശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലേക്കുള്ള എല്ലാ സര്‍വ്വീസുകളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഓണത്തിന് നാട്ടിലെത്താനുള്ള പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്. ഇതിനിടെ ബംഗളുരു മൈസുരു ഹൈവേ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഈ വഴി കടന്നുവന്ന ചില ഇതരസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.