രാമക്കല്‍മേട്‌ മലമുകളില്‍ നിന്നും ചാടി കമിതാക്കള്‍ ജീവനൊടുക്കി.

Untitled-1 copyനെടുങ്കണ്ടം: രാമക്കല്‍മേട്‌ വിനോദസഞ്ചാര കേന്ദ്രത്തിലെ വ്യൂപോയിന്റില്‍ നിന്നും ചാടി കമിതാക്കള്‍ ജീവനൊടുക്കി. കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ മകള്‍ ഡെല്‍ന (16), കൂട്ടാര്‍ പുളിക്കല്‍ മാത്യുവിന്റെ മകന്‍ കിഷോര്‍(19) എന്നിവരാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇരുവരും പ്രണയത്തിലായിരുന്നെന്ന്‌ പറയപ്പെടുന്നു. മൃതദേഹങ്ങള്‍ ആയിരം അടി താഴ്‌ചയില്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള പുല്‍മേട്ടില്‍ കണ്ടെത്തി. ഷാളുകൊണ്ട്‌ കൈകള്‍ ഇരുവരും ബന്ധിച്ച നിലയിലായിരുന്നു.

ഡെല്‍ന നെടുങ്കണ്ടം സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയും കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ്‌. ഡെല്‍നയെ കാണാനില്ലെന്ന്‌ കാണിച്ചി കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേസമയം ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ കിഷോര്‍ താനും ഡെല്‍നയും മരിക്കാന്‍ പോവുകയാണെന്ന്‌ സുഹൃത്തുക്കള്‍ക്ക്‌ മെസേജ്‌ അയക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ കിഷോറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും ടൂറിസ്‌റ്റ്‌ കേന്ദ്രത്തിന്‌ സമീപത്ത്‌ നിന്നും ബൈക്ക്‌ കണ്ടെത്തുകയും ചെയ്‌തു. പിന്നീട്‌്‌ പോലീസെത്തി നടത്തിയ തെരച്ചിനൊടുവിലാണ്‌ രാമക്കല്ലിന്റെ മുകളില്‍ നിന്ന്‌ കിഷോറിന്റെ മൊബൈലും ഒടിച്ചനിലയില്‍ സിംകാര്‍ഡും ഇരുവരുടെയും ചെരുപ്പുകളും കണ്ടെത്തിയ്‌ത. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.