മഴയും പൊള്ളുന്ന വിലയും പഴവര്‍ഗ വില്‍പ്പന കുറഞ്ഞു;പൊരിക്കടികള്‍ക്ക്‌ പൊടിപാറിയ കച്ചവടം

Story dated:Saturday June 20th, 2015,01 53:pm
sameeksha sameeksha

fruitsപരപ്പനങ്ങാടി: റമ്‌സാനിലെ നോമ്പുതുറ വിഭവങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ തീന്‍ മേശയില്‍ നിന്നകലുന്നു. പകരം തെരുവുപലഹാരങ്ങള്‍ക്ക്‌ ആവശ്യക്കാരേറി. മഴയും പഴങ്ങളില്‍ കീടനാശിനി പ്രയോഗമെന്ന പ്രചരണവുമാണ്‌ പഴവര്‍ഗ്ഗ വിലക്ക്‌ തിരിച്ചടിയായത്‌. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യാപകമായി പഴവര്‍ഗ്ഗങ്ങള്‍ ഇറക്കിയ വ്യാപാരികള്‍ പ്രതീക്ഷിച്ച കച്ചവടം ലഭിക്കുന്നില്ല. റമസാനായതോടെ പഴങ്ങള്‍ക്ക്‌ വിലയിരട്ടിയായിട്ടുണ്ട്‌.

എന്നാല്‍ അങ്ങാടികളില്‍ വ്യാപകമായി തെരുവു പലഹാര കച്ചവടക്കാര്‍ക്ക്‌ നല്ല വ്യാപാരമാണുള്ളത്‌. വിവധയിനം പലഹാരങ്ങളാണ്‌ വില്‍പ്പനയ്‌ക്ക വച്ചിട്ടുള്ളത്‌. ബേക്കറി കടകളോട്‌ ചേര്‍ന്നും റമസാനില്‍ പൂട്ടിയിട്ട ഹോട്ടല്‍ പരിസരങ്ങളിലും പലഹാര സ്റ്റാളുകള്‍ ഉയര്‍ന്നിട്ടുണ്ട്‌.foodനെയ്യപ്പം, പഴംപൊരി, വിവിധയിനം വടകള്‍, കേക്കുകള്‍, പഴംനിറവ്‌, ഏലാഞ്ചി തുടങ്ങിയ എണ്ണകടികള്‍ക്ക്‌ ആവശ്യക്കാരേറെയാണ്‌. തല്‍സമയം പൊരിച്ച്‌ വില്‍പ്പനയ്‌ക്ക്‌ ചൂടോടെ തയ്യാറാക്കുകയാണ്‌. അമിതവില ഈടാക്കുകയും ചെയ്യുന്നില്ല. ഇതിന്‌ കാരണം തെരുവു പലഹാരങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിക്കുന്നുണ്ട്‌. നോമ്പുതുറ സല്‍ക്കാരത്തിന്‌ മൊത്തമായി വിഭവങ്ങള്‍ എത്തിച്ചു കൊടുക്കുന്ന യൂണിറ്റുകളും ഇപ്പോള്‍ സജീവമാണ്‌.