ഖത്തറില്‍ മോഷണം നടത്തിയ അഞ്ചു ശ്രീലങ്കക്കാര്‍ക്ക് അഞ്ചുവര്‍ഷം തടവ്

ദോഹ: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 90,000 റിയാല്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളും വിലകൂടിയ വാച്ചുകളും ഹാന്‍്ബാഗുകളും മോഷ്ടിച്ച കേസില്‍ അഞ്ച് ശ്രീലങ്കക്കാര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു.

പ്രതികളുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മോഷണം നടത്തിയ സമയത്ത് വീട്ടുടമയും കുടുംബവും വിദേശത്തായിരുന്നു. വീട്ടുടമ്മയുടെ അമ്മയാണ് മോഷണവിവരം ഫോണില്‍ വിളിച്ച് അറിയിച്ചത്. ടൂറിസ്റ്റ് വിസയിലെത്തിയവരും കേസില്‍ പ്രതികളാണ്.

പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ആളുകളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.

മോഷ്ടിച്ച മുതല്‍ പ്രതികള്‍ ശ്രീലങ്കയിലേക്ക് അയച്ചിരുന്നു. പ്രതികള്‍ പിടിയിവലായാല്‍ അവരെ അഞ്ചുവര്‍ഷം തടവിലിടണമെന്നും നാടുകടത്തണമെന്നുമാണ് കോടതി വിധി.