Section

malabari-logo-mobile

ഖത്തറില്‍ ഗതാഗത വിവരങ്ങള്‍ നല്‍കാന്‍ പുതിയ ആപ്

HIGHLIGHTS : ദോഹ: യാത്രക്കാര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കുന്നതിനും ഗതാഗതക്കുരുക്കുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നതിനും വേണ്ടി പൊതുമരാമത്ത് വിഭാഗവും (അഷ്...

ദോഹ: യാത്രക്കാര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കുന്നതിനും ഗതാഗതക്കുരുക്കുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നതിനും വേണ്ടി പൊതുമരാമത്ത് വിഭാഗവും (അഷ്ഗാല്‍)ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍ സെന്ററും (ക്യു എം ഐ സി) തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.

ഇതുപ്രകാരം വേഇന്‍ എന്ന ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാകും. അഷ്ഗാലിനുവേണ്ടി പ്രസിഡന്റ് ഡോ.സാദി ബിന്‍ അഹമ്മദ് അല്‍ മുഹന്നദിയും ക്യു എം ഐ സിക്കുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അദാനാന്‍ അബു ദയ്യുയുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. ഖത്തറില്‍ ഇപ്പോള്‍ ഒട്ടേറെ പുതിയ റോഡു നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നതിനാലും വികസനത്തിന്റെ ഭാഗമായി പല റോഡുകളിലും ഗതാഗതം നിരോധിക്കുന്നതിനാലും വേഇന്‍ ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമാകും.

sameeksha-malabarinews

ഇതിനു പുറമെ പല സ്ഥലങ്ങളിലേക്കും എത്താനുള്ള എളുപ്പവഴികള്‍, പൊതുപരിപാടികളുടെ വേദികളിലെ്ത്താനുള്ള വഴികള്‍, മേല്‍വിലാസത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളിലും ഓഫീസുകളിലും എത്താനുള്ള വഴികള്‍ എന്നിവയ്ക്ക് പുറമെ സൈക്കള്‍ ട്രാക്കിലെ വിവരങ്ങളും വേഇന്‍ വഴി ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!