ഖത്തറില്‍ റോഡില്‍ അഭ്യാസം കാണിച്ചാല്‍ കനത്ത പിഴ

ദോഹ: റോഡുകളില്‍ കാറുകള്‍കൊണ്ട് അഭ്യാസങ്ങള്‍ കാണിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതര്‍. ഇത്തരത്തില്‍ അഭ്യാസം നടത്തുന്നവരെ പിടികൂടാന്‍ പട്രോളിങ് ശക്തമാക്കുമെന്നും ഒദയ്ബ പറഞ്ഞു.

പിടിച്ചാല്‍ 3000 റിയാല്‍ പിഴ വരെ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. മാത്രവുമല്ല പിടിച്ചെടുക്കുന്ന വാഹനം മൂന്നുമാസത്തേക്ക് കണ്ടുകെട്ടും. കുറ്റം ആവര്‍ത്തിച്ചാല്‍ കേസ് ജനറല്‍ പ്രോസിക്യൂഷന് കൈമാറും.

ഇക്കാര്യത്തില്‍ നിയമനടപടി കോടതിയിലായിരിക്കും. വലതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്താല്‍ 1,000 റിയാലായിരിക്കും പിഴ ചുമത്തുക. വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കും.

Related Articles