ഖത്തറിലെ കനത്ത ചൂട്‌;പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ ദുരിതത്തില്‍;ഫാനുകള്‍ സ്ഥാപിക്കാന്‍ ആവശ്യം

Untitled-1 copyദോഹ: കനത്ത ചൂടില്‍ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ദുരിതത്തില്‍. കൊടും ചൂടില്‍ നിന്ന്‌ താല്‍ക്കാലിക ആശ്വാസത്തിനായി പെട്രോള്‍ പമ്പുകളില്‍ ഫാനുകള്‍ സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ വ്യാപകമാവുകയാണ്‌.

ശക്തമായ ചൂടില്‍ പുറമെ ജോലി ചെയ്യുന്ന ഈ വിഭാഗത്തിന്‌ വേണ്ട പരിഗണന നല്‍കണമെന്ന ആവശ്യമാണ്‌ ശക്തമാവുന്നത്‌. ചൂട്‌ കൂടിയതോടെ പുറം ജോലി ചെയ്യുന്നവര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന പിരിഗണന പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക്‌ കിട്ടുന്ന. കനത്ത ചൂടില്‍ മറ്റ്‌ പുറം ജോലി പോലെ വളരെ ദുഷ്‌കരമാണ്‌ ഇവരുടെ ജോലിയും. ശക്തമായ ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുമായാണ്‌ ഇവര്‍ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നത്‌.

ഇവരുടെ ജോലി ഭാരം കുറയ്‌ക്കുകയോ ആവശ്യമായ സൗകര്യങ്ങള്‍ ഇവര്‍ക്ക്‌ നല്‍കുകയോ ചെയ്യണമെന്ന അഭ്യര്‍ത്ഥനയാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.