ഖത്തില്‍ നിന്ന്‌ ഏറ്റവുമധികം പണമൊഴുകുന്നത്‌ ഇന്ത്യയിലേക്ക്‌

doha newsദോഹ: കഴിഞ്ഞവര്‍ഷം ഖത്തറിലെ പ്രവാസികളായ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത്‌ 398 കോടി ഡോളര്‍ ഏകദേശം 26,500 കോടി രൂപ വരുമത്‌. ഖത്തറില്‍ നിന്ന്‌ ഏറ്റവുമധികം പണം സ്വീകരിക്കുന്ന വിദേശ രാജ്യത്തിന്റെ പട്ടികയിലും ഒന്നാം സ്ഥാനത്ത്‌ ഇന്ത്യ തന്നെയാണ്‌. ഖത്തറില്‍ നിന്നും എല്ലാ രാജ്യത്തെ ജനങ്ങളും ചേര്‍ന്ന്‌ പുറത്തേക്കയച്ചത്‌ 69600 കോടി രൂപയാണ്‌. ഇതില്‍ 38.19 തുക അയച്ചത്‌ ഇന്ത്യക്കാരാണ്‌.

ഖത്തറിലെ പ്രവാസികളില്‍ പകുതിയോളം മലയാളികളായതുകൊണ്ടുതന്നെ തുകയില്‍ കൂടുതല്‍ ഭാഗവും കേരളത്തിലേക്കാണ്‌ എത്തിയതെന്നാണ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്നാണ്‌ ഇന്ത്യയിലേക്ക്‌ ഏറ്റവുമധികം പണമെത്തിയ്‌ത. 82,500 കോടി രൂപയാണിത്‌. യുഎസാണ്‌ രണ്ടാമത്‌. അറേബ്യ മൂന്നാം സ്ഥാനത്താണ്‌.

പത്ത്‌ വര്‍ഷം കൊണ്ട്‌ പ്രവാസികള്‍ അയച്ച പണത്തിന്റെ ഇരട്ടി വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഖത്തറില്‍ നിന്നും അയക്കുന്ന പണത്തില്‍ കഴിഞ്ഞ വര്‍ഷം നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും 2015ലെ അവസാന പാദത്തില്‍ പണമൊഴുക്കില്‍ ഇടിവുവന്നിട്ടുണ്ട്‌.

രാജ്യത്ത്‌ എണ്ണവില ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ ചിലവ്‌ ചുരുക്കലും ജീവനക്കാരുടെ പുനഃക്രമീകരണവുമാണ്‌ നാലാം പാദത്തില്‍ പുറത്തേക്കയച്ച തുകയില്‍ കുറവ്‌ വരുത്തിയതെന്ന്‌ ഗ്ലോബല്‍ നോളജ്‌ പാര്‍ടണര്‍ഷിപ്‌ ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌ ചൂണ്ടിക്കാട്ടുന്നു.