ഗള്‍ഫുകാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഖത്തറില്‍ ഹോം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

Untitled-1 copyദോഹ: ഖത്തറില്‍ ചിത്രീകരണം തുടങ്ങിയ ബന്ന ചേന്ദമംഗലൂര്‍ സംവിധാനം ചെയ്‌ത ഹോം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഗള്‍ഫില്‍ ജോലിചെയ്യുന്ന യുവാവ്‌ തന്റെ വിവഹാ സ്വപനങ്ങളുമായി നാട്ടിലെത്തുന്നതും പെണ്ണുകാണുന്നതും വിവാഹവുമായ ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന സംഭവങ്ങളുമാണ്‌ കഥയുടെ ഇതിവൃത്തം.

വിനോദ്‌ കോവൂര്‍ നായകനും അനുസിതാര നായികയുമായി വേഷമിട്ടിരിക്കുന്ന ചിത്രത്തിന്‌ പേരിട്ടിട്ടില്ല. രാഘവന്‍ പുറക്കാട്‌, ശാരദ, രാജേഷ്‌ രാജന്‍, സിന്ധു രാമചന്ദ്രന്‍, ബാവ വടകര, ഇക്‌ബാല്‍ ചേറ്റുവ, ജമാല്‍ വേളൂര്‍, ഫിറോസ്‌ അരിക്കോട്‌ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. ഖത്തറിലും നാട്ടിലും ലൊക്കേഷനിട്ട ചിത്രത്തില്‍ ഖത്തറില്‍ റഫീഖ്‌ റഷിദും നാട്ടില്‍ ലത്തീഫ്‌ മാറഞ്ചേരിയുമാണ്‌ ക്യാമറ ചലിപ്പിച്ചത്‌്‌. നജ്‌മ നസീറിന്റെ രചനയില്‍ മഞ്‌ജരി ആലപിച്ച്‌ ഇഖ്‌ബാല്‍ ചേറ്റുവ പുറത്തിറക്കിയ ദില്‍റുബ എന്ന മാപ്പിളപ്പാട്ട്‌ ആല്‍ബത്തിലെ ഒരു ഗാനം കല്ല്യാണ രംഗത്തിന്‌ വേണ്ടി ബന്ന ഉപയോഗിച്ചിട്ടുണ്ട്‌.

ചി്‌ത്രത്തിന്റെ റിലീസിംങ്‌ യുട്യൂബിലൂടെയായിരിക്കുമെന്നും ഒക്‌്‌ടോബറില്‍ ഖത്തറില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രം റിലീസ്‌ ചെയ്യുമെന്നും ബന്ന ചേന്ദമംലൂര്‍ പറഞ്ഞു.