ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

ദോഹ: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നളെ. രാവിലെ ഏഴുമണി മുതല്‍ 11 വരെയാണ് ക്യാമ്പ് നടക്കുക. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) സംഘടിപ്പിക്കുന്ന ഈ മെഡിക്കല്‍ ക്യാമ്പ് അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് നടത്തുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 23 അല്‍ വക്കാലത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പന് വേണ്ട മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത് വെല്‍കെയര്‍ ഫാര്‍മസീസ് ആണ്. ഐസിബിഎഫ് സംഘടിപ്പിക്കുന്ന 31ാമത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പാണിത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ നേരത്തെ റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവയുടെ പരിശോധനകളും അതിനുള്ള മരുന്നുകളും സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസും യോഗ ഇന്‍ ദോഹയുടെ സഹകരണത്തോടെ യോഗ പരിശീലനവും ഉണ്ടായിരിക്കും.