ഖത്തറില്‍ എഫ്-റിങ്ങില്‍ ഇന്നുമുതല്‍ ഗതാഗത പുനഃക്രമീകരണം

ദോഹ: ജി-റിങ് റോഡിനെയും എഫ്-റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണത്തിനായി ഗതാഗതം പുനഃക്രമികരിക്കുന്നു. ഇതിന്റെ ഭാഗമായി മിസൈമീറില്‍ നിന്നു ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ ഇന്നുമുതല്‍ റിലീജിയസ് കോംപ്ലക്‌സിനു സമീപം പുതുതായി നിര്‍മിച്ച പാതയിലൂടെ കടന്നുപോകണമെന്ന് അഷ്ഗല്‍ അറിയിച്ചു.

ഇവിടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ എഫ് റിങ് റോഡിലെ ഗതാഗതം ഇരുവശങ്ങളിലും രണ്ടുവരിയാക്കി കുറച്ചിരുന്നു. ഇന്നു തുറക്കുന്നത് നിലവിലുള്ള റോഡിന് സമാന്തരമായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നാലുവരിയായി സ്ഥിരംപാതയാണ്. ഈ പാത നിലവില്‍ വരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ബുദ്ധിമുട്ടില്ലാതെയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ വേഗത കുറച്ച് സിഗ്നലുകള്‍ ശ്രദ്ധിച്ച് പോകണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles