കുവൈത്തില്‍ കോ ഓപ്പറേറ്റീവ് സ്റ്റോറില്‍ വന്‍ തീപിടുത്തം;രണ്ടുപേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഹാദിയ കോ ഓപ്പറേറ്റീവ് സ്റ്റോറില്‍ വന്‍ തീപിടുത്തമുണ്ടായി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. കെട്ടിടത്തിന് സമീപത്തുള്ള ഉണങ്ങിയ മരത്തിലാണ് ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് തീ സൊസൈറ്റിയുടെ ഭരണനിര്‍വഹണ ഓഫീസിലും തുടര്‍ന്ന് വിപണനമേഖലയിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. മറ്റ് ജീവനക്കാര്‍ തീ പിടുത്തമുണ്ടായ ഉടന്‍തന്നെ പുറത്ത് കടന്നതിനാല്‍ അപകടം കുറയുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ അഗ്നിശമന വിഭാഗം ഉടന്‍തന്നെ തീ അണച്ചതിനാല്‍ കൂടുതല്‍ അപകടത്തിന്റെ വ്യാപ്തി കുറയുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles