ഈദ് ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കെപ്പം പുറപ്പെട്ട മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഈദ് ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം പുറപ്പെട്ട യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ സ്വദേശി നബീല്‍ ശബാന്‍ (26 )ആണ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദില്‍ ഡിസേര്‍ട്ട് സഫാരിക്കിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

സിഡിസിയില്‍ എന്‍വയണ്‍മെന്റല്‍ എഞ്ചിനിയറായിരുന്നു. ബീല്‍ ശബാന്‍ ചെറുവട്ടത്ത് അബ്ദുസ്സലാം(കൈപ്പമംഗലം സ്വദേശി), അനില ദമ്പതികളുടെ മകനാണ് നബീല്‍ ശബാന്‍. ഭാര്യ; റസിയ സുബൈര്‍. ഇവര്‍ക്ക് ഒരുമാസം പ്രായമായ മകനുണ്ട്. സഹോദരന്‍ നിബുല്‍ റോഷന്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.