ഖത്തര്‍ ചാരിറ്റിയിലൂടെ 33 രാജ്യങ്ങളിലെ 1750 അനാഥക്കുട്ടികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

download (2)ദോഹ: ഖത്തര്‍ ചാരിറ്റിക്ക് നന്ദി. ലോകത്തിലെ 33 രാജ്യങ്ങളിലെ 1750 അനാഥക്കുട്ടികള്‍ ആഹ്ലാദത്തോടെ ബലി പെരുന്നാള്‍ ആഘോഷിച്ചത് ഖത്തര്‍ ചാരിറ്റിയുടെ സഹായംകൊണ്ട്. ഖത്തര്‍ ചാരിറ്റിയുടെ കീഴിലുള്ള റൊഫാഖയിലൂടെയാണ് ഇത്രയേറെ കുട്ടികള്‍ ആഹ്ലാദിച്ചത്.

ഫലസ്തീന്‍, സിറിയ, യമന്‍, ഇന്ത്യ, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ലെബനാന്‍, ഇറാഖ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഇന്തോനേഷ്യ, കോമോറോസ്, കിര്‍ഗിസ്ഥാന്‍, എത്യോപ്യ, നൈജീരിയ, മൗറിത്താനിയ, കെനിയ, മൊറോക്കോ, ഛാദ്, മാലി, ബെനിന്‍, ബുര്‍ക്കിന ഫാസോ, സെനഗല്‍, ഘാന, ടാഗോ, നൈജര്‍, ബോസ്‌നിയ, അല്‍ബേനിയ, കൊസോവോ, സുഡാന്‍, തുണീഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് ഖത്തര്‍ ചാരിറ്റി ഈദ് സഹായവുമായി രംഗത്തെത്തിയത്.

ഈദ് വസ്ത്രങ്ങള്‍ എന്ന പേരില്‍ നടത്തിയ കാംപയിനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ പ്രായത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങളും ഷൂസുമാണ് നല്കിയത്.