ഖത്തറിലെ ആരാധകര്‍ക്ക് മുന്നില്‍ ഐശ്വര്യ റായ് എത്തുന്നു

ദോഹ: രാജ്യത്ത് നടക്കുന്ന രാജ്യന്തര ഫാഷന്‍ വാരാന്ത്യത്തില്‍ റാംപില്‍ ചുവടുവെയ്ക്കാന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നു. ഒക്ടോബര്‍ അഞ്ചിന് മോണ്‍ഡ്രിയാന്‍ ദോഹ ഹോട്ടലില്‍ ഫാഷന്‍ വീക്കിന്റെ സമാപന ചടങ്ങില്‍ വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ് താരം സംബന്ധിക്കുക.

ആഷിനു പുറമെ മറ്റ് താരസുന്ദരികളും റാംപിലെത്തും.

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ആഷിനെ ഖത്തര്‍ ആരാധകര്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നത്.

Related Articles