പ്രധാന മന്ത്രിയുടെ സന്ദര്‍ശനം. കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു.

മലപ്പുറം:പ്രധാന മന്ത്രി നരേന്ദ്രമോഡി കോഴിക്കോട്‌ നടത്തുന്ന സന്ദര്‍ശനമായി ബന്ധപ്പെട്ട ജില്ലയില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്‌ടര്‍ എ. ഷൈനമോളുടെ തേത്യത്വത്തില്‍ യോഗം ചേര്‍ന്നു.കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റയും പങ്കടുത്തു. പ്രധാനമന്ത്രി സപ്‌തംബര്‍ 24 ന്‌ വൈകിട്ട്‌ 4.25 കോഴിക്കോട്‌ എയര്‍പോര്‍ട്ടിലെത്തുമെന്നാണ്‌ അറിയിപ്പ്‌ ലഭിച്ചിരിക്കുന്നത്‌. 25 ന്‌ വൈകിട്ട്‌ 8.55 ന്‌ തിരിച്ചുള്ള യാത്രയും ഉണ്ടാവും. ഇതിനോടനുബന്ധിച്ച്‌ നടത്തേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു. ഹെലികോപ്‌റ്റര്‍ മാര്‍ഗ്ഗമല്ലാതെ റോഡിലുടെയാണ്‌ യാത്രയെങ്ങില്‍ ആവിശ്യമായ ബാരിക്കേഡുകളുടെ നിര്‍മ്മാണം,മറ്റ്‌ വകുപ്പുകളുടെ ചുമതല എന്നിവയും യോഗം വിലയിരുത്തി.സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി എസ്‌.പി.ജി.തലവന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം 21 ന്‌ രാവിലെ 9.30 ന്‌ എയര്‍പോര്‍ട്ടിലും നടക്കും.
യോഗത്തില്‍ എ.ഡി.എം.പി.സെയ്യിദലി, സബ്‌ കലക്‌ടര്‍ ഡോ.അദീല അബ്‌ദുള്ള,ഡപ്യുട്ടി കലക്‌ടര്‍മാരായ കെ.സി.മോഹന്‍,അബ്‌ദുല്‍ റഷീദ്‌ പി. ഡി.വൈ.എസ്‌.പി മാരായ പി.എം.പ്രദീപ്‌,എന്‍.വി.അബ്‌ദുല്‍ ഖാദര്‍,പി.ഡബ്യു.ഡി.ഡപ്യുട്ടി ഇ.ഇ.മുഹമ്മദ്‌ അന്‍വര്‍,സി.ഐ.എസ്‌.എഫ്‌.,ഡി.സി.ഡാനിയല്‍ ധനരാജ്‌.ഡി.എസ്‌ , കൊണ്ടോട്ടി തഹസില്‍ദാര്‍ പി.പ്രേമചന്ദ്രന്‍,എച്ച്‌.എസ്‌.വിജയകുമാര്‍.കെ. എന്നിവര്‍ പങ്കെടുത്തു.