രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഷ്​ട്രപതി തെരഞ്ഞെടുപ്പി​​െൻറ റി​േട്ടണിങ്​ ഒാഫീസറായ ലോക്​സഭാ ​െസക്രട്ടറി ജനറലിനു മുമ്പാകെയാണ്​ പത്രിക സമർപ്പിച്ചത്​.

കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, എൻ.സി.പി നേതാവ്​ ശരത്​ പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാി ​െയച്ചൂരി, തൃണമൂൽ കോൺഗ്രസ്​ നേതാവ്​ ഡെറിക്​ ഒബ്രീൻ, കോൺ​ഗ്രസി​​െൻറ മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ്​,  സിദ്ധരാമയ്യ, നാരായണ സ്വാമി തുടങ്ങി മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലാണ്​ പത്രിക സമർപ്പിച്ചത്​.