Section

malabari-logo-mobile

റാന്‍സംവെയര്‍ ആക്രമണം ഇന്ത്യയിലും

HIGHLIGHTS : മുംബൈ: യൂറോപ്പിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പിയെച്ച റാന്‍സംവെയര്‍ ആക്രമണം ഇന്ത്യയിലും. ആക്രമണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങലില്‍...

മുംബൈ: യൂറോപ്പിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പിയെച്ച റാന്‍സംവെയര്‍ ആക്രമണം ഇന്ത്യയിലും. ആക്രമണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങലില്‍ ഒന്നായ മുംബൈ ജവഹര്‍ലാല്‍ നെഹറു പോര്‍ട്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. വയറസ് ആക്രമണത്തില്‍ മൂന്ന് ടെര്‍മിനലുകളുടെ പ്രവര്‍ത്തനമാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്.

കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ചരക്ക് നീക്കങ്ങള്‍ തടസപ്പെട്ടു. തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍പ് നടന്ന വാനാക്രൈ ആക്രമണത്തേക്കാള്‍ അപകടകരമാണ് പിയെച്ച എന്നാണ് സൈബര്‍ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.ആരാണ് ഇതിന് പിന്നില്ലെന്ന് വ്യക്തമല്ലെങ്കിലും റഷ്യയെയും യുക്രൈയിനെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്ന് മോസ്കോ സൈബര്‍ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ് ഐബി അറിയിച്ചു.

sameeksha-malabarinews

വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായി ബാധിച്ചിരിക്കുന്നത്. റഷ്യന്‍ എണ്ണ കമ്പനികള്‍, യുക്രൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍, ഫാക്ടറികള്‍, സൈന്യം എന്നിവയെയും ആക്രമിച്ചതായാണ് വിവരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!