പൊന്നാനിയില്‍ മുന്‍ കെപിസിസി അംഗം അബ്ദുറഹിമാന്‍ ഇടതുസ്ഥാനാര്‍ത്ഥി

abdurahiman copyതിരൂര്‍ :പൊന്നാനി പാര്‍ലിമെന്റെറി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മുന്‍ കെപിസിസി അംഗവും മുന്‍ തിരൂര്‍ നഗരസഭ വൈസ്ചെയര്‍മാനുമായ വി അബ്ദുുറഹിമാന്‍ മല്‍സരിക്കും. ഇന്ന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സിപിഎം സംസ്ഥാനകമ്മറ്റിയിലാണ് ഇത്തരമൊരു ധാരണയുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലായി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് രണ്ടുവട്ടം സിപിഎമ്മിന്റെ നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു എന്നാണ് അബ്ദുറഹിമാന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രമേശ് ചെന്നിത്തലയുമായി അടുത്തബന്ധം പുലര്‍ത്തുന്ന അബ്ദുറഹിമാന്‍ ജില്ലയുടെ തീരദേശമേഖലയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയിലും  പ്രദേശികനേതാക്കള്‍ക്കിടയിലും നല്ല സ്വാധീനമുണ്ട്  ജനകീയനായ ഇദ്ദേഹത്തിന് പൊന്നാനി മണ്ഡലത്തിലെ പൊന്നാനി, തവനൂര്‍, പൊന്‍മുണ്ടം തിരൂര്‍, താനൂര്‍ ഭാഗങ്ങളില്‍ രാഷ്ടീയത്തിലുപരി വ്യക്തിപരമായ ബന്ധങ്ങളുണ്ട് ഇത് തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും ഇടതുമുന്നണിയും.

കെടി ജലീലിന്റെയും ഫസല്‍ ഗഫൂറിന്റെയും പേരുകള്‍ ആദ്യ റൗണ്ടില്‍ ഉയര്‍ന്നുവന്നെങ്ങിലും പിന്നീട് മണ്ഡലത്തില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ് ലീഗ് അകല്‍ച്ചയും,ഇടിയുടെ സ്്ഥാനര്‍ത്ഥിത്തവുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പും, തീരദേശപഞ്ചായത്തുകളില്‍ മുസ്ലീംലീഗിനകത്തു ന്ിലനില്‍ക്കുന്ന തര്‍ക്കങ്ങളും മുതലെടുക്കാന്‍ പ്രാദേശികമായി സ്വാധീനമുളളയാള്‍ എന്ന നിലയിലാണ് അബദുറഹിമാനെ ഇടുതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.
പൊന്നാനി മണ്ഡലത്തില്‍ സിറ്റിങ്ങ് എംപിയായ ഇടി മുഹമ്മദ് ബഷീറാണ്് യുഡിഎഫ് സ്ഥാനാര്‍ത്ഥി.