ഒരു പെട്ടി ഓട്ടോയില്‍ 42 പേര്‍: ഇത്‌ മലപ്പുറം സ്റ്റൈല്‍

Untitled-1 copyപൊന്നാനി: ബംഗാളികളോട്‌ എന്തുമാകാമല്ലോ. കന്നുകാലികളെപ്പോലും വാഹനത്തില്‍ കൊണ്ടുപോകാന്‍ കര്‍ശനനിയമമുള്ള നമ്മുടെ നാട്ടിലാണ്‌ സാധനങ്ങള്‍ കയറ്റാന്‍ മാത്രം ഉപയോഗിക്കുന്ന ഗുഡ്‌സ്‌ ഓട്ടോറിക്ഷയില്‍ 42 പേരെ കയറ്റി യാത്രചെയ്‌തത്‌.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ പന്താവൂരിലാണ്‌ സംഭവം ഇങ്ങിനെ ശ്വസം പോലും കഴിക്കാനാകാത്ത രീതിയില്‍ ആളുകളെ കൊണ്ടുപോകുന്ന കാഴ്‌ച നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചു. തുടര്‍ന്ന്‌ പോലീസ്‌ വണ്ടി തടഞ്ഞ്‌ ആളെയിറക്കിയപ്പോഴാണ്‌ ഈ വാഹനത്തില്‍ 42 പേര്‍ കയമറിയിട്ടുണ്ടെന്ന്‌ മനസ്സിലായത്‌.

കെട്ടിടം പണിയുടെ കരാറുകാരാണ്‌ ഇത്തരത്തില്‍ മറുനാടന്‍ തൊഴിലാളികളെയും കയറ്റിപോയത്‌. എടപ്പാളില്‍ നിന്ന്‌ തൊട്ടടുത്ത ഗ്രാമങ്ങളിലെ സൈറ്റുകളിലേക്ക്‌ ഇത്തരത്തില്‍ തൊഴിലാളികളെ സ്ഥിരമായി കയറ്റിക്കൊണ്ടുപോകാറുണ്ടത്രെ. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ചങ്ങരംകുളം പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ വണ്ടി പിടിയിലായത്‌. സംഭവത്തില്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.