Section

malabari-logo-mobile

രോഹിത്തിന്റെ വാക്കുകള്‍ കൊത്തിവെക്കണം: കല്‌പറ്റ നാരായണന്‍

HIGHLIGHTS : അസാധ്യമായതെന്ന്‌ ലോകം വിധിപറഞ്ഞ കാര്യങ്ങള്‍ ആഗ്രഹിക്കാന്‍ മനസ്സുകാണിച്ചതാണ്‌ രോഹിത്‌ വെമുലയെപ്പോലുള്ള ബഹിഷ്‌കൃതരുടെ മഹത്വമെന്ന്‌ കവി കല്‌പറ്റ നാരായ...

University-Poet Kalpeta Narayanan delivering key-note address in the Book release function of Malayalam Dept-1അസാധ്യമായതെന്ന്‌ ലോകം വിധിപറഞ്ഞ കാര്യങ്ങള്‍ ആഗ്രഹിക്കാന്‍ മനസ്സുകാണിച്ചതാണ്‌ രോഹിത്‌ വെമുലയെപ്പോലുള്ള ബഹിഷ്‌കൃതരുടെ മഹത്വമെന്ന്‌ കവി കല്‌പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. കാള്‍ സാഗനെപ്പോലെ  ഭാവിയെക്കുറിച്ച്‌ സംസാരിക്കാനാഗ്രഹിക്കുകയും അക്ഷരമോഹങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ ഒതുക്കേണ്ടിവരികയും ചെയ്‌ത രോഹിത്തിന്റെ വാക്കുകള്‍ സര്‍വകലാശാലാ കാമ്പസുകളില്‍ എക്കാലത്തേക്കുമായി കൊത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള  ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും കാലിക്കറ്റ്‌ സര്‍വകലാശാലാ മലയാള കേരളപഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പുസ്‌തകപ്രകാശനച്ചടങ്ങില്‍ വായനയെപ്പറ്റി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും വായനയാണ്‌, അതുപോലെ ഓരോ വായനയും സവിശേഷമായ ആവിഷ്‌കാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോ.എം.ആര്‍ തമ്പാന്‍ അധ്യക്ഷനായിരുന്നു. ഡോ.ഉമര്‍ തറമേല്‍ രചിച്ച തിയട്രോണ്‍- നാടകത്തിന്റെ ലോകസഞ്ചാരം, ഡോ.പി സോമനാഥന്റെ കഥ ആഖ്യാനം ആഖ്യാനശാസ്‌ത്രം, ഷിബൂഷ്‌ ശ്രീനാരായണന്‍ എഡിറ്റുചെയ്‌ത പുതുകവിതയിലെ ബഹുരൂപി എന്നീ പുസ്‌തകങ്ങള്‍ കല്‌പറ്റ നാരായണന്‍ പ്രകാശനം ചെയ്‌തു. മലയാളവിഭാഗം തലവന്‍ ഡോ.എല്‍ തോമസ്‌ കുട്ടി, ഡോ.എം.ബി മനോജ്‌, ഡോ.സോമന്‍ കടലൂര്‍, മുനീര്‍ അഗ്രഗാമി, ഡോ.വി.ഹിക്‌മത്തുല്ല, ഇ.പി.ലീന, പി.അരുണ്‍ മോഹന്‍, ടി.ഹാഫിസ്‌ മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ അസി. ഡയറക്‌ടര്‍ എസ്‌ കൃഷ്‌ണകുമാര്‍ സ്വാഗതവും ആര്‍.വി.എം ദിവാകരന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!