Section

malabari-logo-mobile

തീരദേശമേഖലയില്‍ നടന്നത് വര്‍ഗ്ഗീയ കലാപശ്രമം: സിപിഐഎം.

HIGHLIGHTS : തിരൂര്‍:  സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ തീരദേശപട്ടണങ്ങളില്‍ നടന്നത്

തിരൂര്‍:  സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ തീരദേശപട്ടണങ്ങളില്‍ നടന്നത് വര്‍ഗ്ഗീയകലാപത്തിനുള്ള ശ്രമമാണെന്ന് സിപിഐഎം. തിരൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, മുസ്ലീംലീഗ് തുടങ്ങിയ സംഘടനകളെയും ഈ അക്രമത്തിന് നേതൃത്വം നല്‍കിയെന്ന് സിപിഎം ആരോപിച്ചു. ചില തീവ്രവാദി ഗ്രൂപ്പുകള്‍ രഹസ്യമായി പ്ലാന്‍ ചെയ്ത് സോഷ്യല്‍ മീഡിയയെ ഇതിനായി ഉപയോഗപ്പെടുത്തിയെന്നും പറഞ്ഞു

ഹര്‍ത്താല്‍ ദിനത്തില്‍ താനൂര്‍ മേഖലയില്‍ കണ്ടത് ഉത്തരേന്ത്യയില്‍ കാണുന്ന രീതിയിലുള്ള പ്രത്യേക വിഭാഗത്തില്‍ പെട്ടവരുടെ കടകള്‍ കുത്തിത്തുറന്ന കൊള്ളയടിക്കുന്നതാണ്. അക്രമിസംഘം പടക്കക്കട ആക്രമിച്ച് പടക്കങ്ങള്‍ മോഷ്ടിച്ച് അവ കൂട്ടിയിട്ട് കത്തിക്കുകയും പോലീസിന് നേരെ എറിയുകയും ചെയ്തു.

sameeksha-malabarinews

ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വ്യാജപ്രചരണം നടത്തി ആര്‍എസ്സ്എസ്സും വലിയൊരു കലാപശ്രമത്തിനാണ് നീക്കം നടത്തിയതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

ആസിഫ സംഭവത്തിന്റെ മറവില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്തി വര്‍ഗ്ഗീയചേരി തിരിവുണ്ടാക്കുകയായിരുന്നു ഇരുവിഭാഗത്തിന്റൈയും ശ്രമം ഇതിനായി വ്യാജപ്രചരണം നടത്തിയവരെ തിരിച്ചറിയണമെന്നും പോലീസ് ക്യത്യമായി അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കണമെന്നും സിപിഎം ആവിശ്യപ്പെട്ടുയ. മതതീവ്രവാദികളുടെ കള്ളപ്രചരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും വര്‍ഗീയകലാപമുണ്ടാക്കാനുളള നീക്കങ്ങള്‍ ചെറുത്ത് മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കണമെന്നും സിപിഎം നേതാക്കളായ വിപി സഖറിയ, കൂട്ടായി ബഷീര്‍, ഇ ജയന്‍, പി ഹംസക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!