Section

malabari-logo-mobile

എടിഎമ്മുകള്‍ കാലി: രാജ്യത്ത് വീണ്ടും കറന്‍സി ക്ഷാമം

HIGHLIGHTS : ദില്ലി:  നോട്ടുനിരോധനകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രാജ്യത്തെ എടിഎമ്മുകള്‍ കാലിയാകുന്നു രണ്ടാഴ്ചയായി

ദില്ലി:  നോട്ടുനിരോധനകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രാജ്യത്തെ എടിഎമ്മുകള്‍ കാലിയാകുന്നു രണ്ടാഴ്ചയായി തുടരുന്ന കറന്‍സി ക്ഷാമം കഴിഞ്ഞ ദിവസം രൂക്ഷമായി. വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് എടിഎമ്മുകള്‍ കാലിയായി തുടങ്ങി. ഉളളടത്തു തന്നെ രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായ നോട്ട് പിന്‍വലിക്കല്‍ ഉണ്ടായെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നുമാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം

sameeksha-malabarinews

എടിഎമ്മുകളില്‍ നിന്ന് പണം കിട്ടാതായതോടെ ബാങ്കുകളില്‍ പണം പിന്‍വലിക്കാന്‍ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടുതുടങ്ങി.

വന്‍ബാങ്ക് തട്ടിപ്പുകളുടെ വാര്‍ത്തകളും സര്‍ക്കാര്‍ നയങ്ങളും ജനങ്ങള്‍ക്ക് ബാങ്കുകളിലുള്ള വിശ്വാസം കുറഞ്ഞതാണ് നോട്ടുകളുടെ അപര്യാപ്തതക്ക് കാരണമാകുന്നുവെന്നും ചില വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

റിസര്‍വ്വ് ബാങ്ക് കണക്കുപ്രകാരം രാജ്യത്ത് ഇപ്പോള്‍ 18.29 ലക്ഷം കോടിരൂപയുടെ കറന്‍സി പ്രചാരത്തിലുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!