പി കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവം;സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

krishnapillaആലപ്പുഴ: പി കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വി എസ്‌ അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം ലതീഷ്‌ ബി ചന്ദ്രനാണ്‌ ഒന്നാം പ്രതി. സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബുവാണ്‌ കേസിലെ രണ്ടാം പ്രതി.

ഒക്ടോബര്‍ 31 ന്‌ പുലര്‍ച്ചെയാണ്‌ കഞ്ഞിക്കുഴി കണ്ണറങ്കാട്ടുള്ള കൃഷ്‌ണപിള്ള സ്‌മാരക മന്ദിരം തീവെച്ച്‌ നശിപ്പിക്കുകയും അര്‍ദ്ധകായ പ്രതിമ തല്ലിതകര്‍ക്കുകയും ചെയ്‌തത്‌.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ ഐജി അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ കേസ്‌ന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ്‌ നിയോഗിച്ചു. കഞ്ഞിക്കുഴിയിലെ സിപിഐഎം വിഭാഗീയത മുന്‍ നിര്‍ത്തിയാണ്‌ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരം തീവെച്ച്‌ നശിപ്പിച്ച സംഭവത്തിലെ അന്വേഷണം ആദ്യഘട്ടത്തില്‍ നീങ്ങിയത്‌.