പിണറായിയും ഗവര്‍ണറും ഇന്ന് ജയലളിതയെ സന്ദര്‍ശിക്കും

ചെന്നൈ: കേരള ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും. ചെന്നൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണാനായി രാവിലെ 11.20 നുള്ള വിമാനത്തിലാണ് ഗവര്‍ണര്‍ യാത്ര തുരിക്കുന്നത്.

ചെന്നൈയില്‍ എത്തിയ ശേഷം മുഖ്യമന്ത്രിക്കൊപ്പം അപ്പോളോ ആശുപത്രിയിലേക്ക് തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.