സംസ്ഥാനത്ത്‌ പെട്രോള്‍ പമ്പുകള്‍ അടച്ച്‌ സമരം തുടങ്ങി

Story dated:Monday July 6th, 2015,10 27:am

Petrol-pump-008തിരുവനന്തപുരം: ഒരു വിഭാഗം പെട്രോള്‍ പമ്പ്‌ ഉടമകള്‍ ഇന്ന്‌ അര്‍ധരാത്രിമുതല്‍ പമ്പുകള്‍ അടച്ചിട്ട്‌ സമരം ആരംഭിച്ചു. ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സിന്റെയും പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്‌ പെട്രോള്‍ പമ്പ്‌ അടച്ചിട്ട്‌ 24 മണിക്കൂര്‍ സമരം നടത്തുന്നത്‌.

ഓയില്‍ കമ്പനികള്‍ പമ്പ്‌ ഉടമകള്‍ക്ക്‌ നല്‍കിയ അവകാശ പത്രിക അംഗീകരിക്കുക, പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മാത്രം പമ്പുകള്‍ക്ക്‌ അനുമതി നല്‍കുക, പുതിയ പമ്പുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ എന്‍ ഓ സി പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പമ്പ്‌ ഉടമകളുടെ സമരം.

അതേസമയം ഓയില്‍ കമ്പനികള്‍ നേരിട്ട്‌ നടത്തുന്നതും സപ്ലൈകോ ഉടമസ്ഥതയിലുള്ളതുമായ പമ്പുകള്‍ പ്രവര്‍ത്തിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.