പരപ്പനങ്ങാടി പിഡബ്ലുഡി സമുച്ചയം പ്രഖ്യാപനത്തിലൊതുങ്ങുന്നു

parappanangadi panchayath 1
പ്രഖ്യാപനം നടന്നത്‌ ഈ സര്‍ക്കാരിന്റെ ആദ്യബജറ്റില്‍

പരപ്പനങ്ങാടി പരപ്പനങ്ങാടിയില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ പ്രവര്‍ത്തിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പിഡബ്ലുഡി സമുച്ചയം ഇപ്പോഴും കടലാസ്സില്‍ തന്നെ
ഇപ്പോള്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസവകുപ്പിന്റെ ഓഫീസ്‌, പിഡബ്ലുഡി റോഡ്‌്‌സിന്റെ ഓഫീസ്‌ എക്‌സൈസ്‌ ഓഫീസുകള്‍ എന്നിവയ്‌ക്കാണ്‌ പുതിയ സമുച്ചയത്തിലിടം ലഭിക്കുന്നു
സമുച്ചയം നിര്‍മ്മിക്കാന്‍ ആവിശ്യമായ സ്ഥലം വകുപ്പ്‌ ്‌നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പിഡബ്ലുഡി റസ്റ്റ്‌ ഹൗസ്‌ നില്‍ക്കുന്ന സ്ഥലത്ത്‌ ഇപ്പോഴുള്ള കെട്ടിടം പൊളിച്ചാണ്‌ പുതിയ സമുച്ചയം നിര്‍മ്മിക്കാന്‍ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതിനായുള്ള എസ്റ്റിമേറ്റും മറ്റും തയ്യാറായിക്കഴിഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ ആവിശ്യമായ ഫണ്ട്‌ വകയിരുത്തപ്പെടാത്തതാണ്‌ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള തടസ്സമെന്നാണ്‌ സൂചന.
അടുത്ത ദിവസം നിയമസഭയിലവതരിപ്പിക്കുന്ന ബജറ്റില്‍ ഇതിനായുള്ള തുക വകയിരുത്തപ്പെടും എന്ന പ്രതീക്ഷയിലാണ്‌ പരപ്പനങ്ങാടിക്കാര്‍.