പരപ്പനങ്ങാടിയില്‍ കക്കൂസ്‌ മാലിന്യം തള്ളിയ സംഭവം;കൗണ്‍സിലര്‍മാരും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു

Story dated:Sunday June 12th, 2016,11 09:am
sameeksha sameeksha

parappanangadiപരപ്പനങ്ങാടി: നഗരസഭയിലെ പതിനഞ്ചാം ഡിവിഷൻ സ്റ്റേഡിയം റോഡ് പരിസരത്ത് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ പ്രദേശം നഗരസഭാ കൗൺസിലർമാരും പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും സന്ദർശിച്ചു.മാലിന്യം തള്ളിയത് കാരണം നൂറോളം വീടുകളിലെ കിണറുകളിലെ കുടിവെള്ളം ദുർഗന്ധവും കളർ മാറ്റവും ഉണ്ടായിട്ടുണ്ട് .കിണറുകൾ പരിശോധിച്ച് മാലിന്യം കലർന്ന 76 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ മുങ്ങാത്തം തറ അടക്കമുള്ള പ്രദേശങ്ങളിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്താൻ പദ്ദതി തയ്യാറാക്കിയതായും പൊതു സ്ഥലത്തും നീർത്തടത്തിലും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരക്കാനും തീരുമാനിച്ചതായി സന്ദർശക സംഘം അറിയിച്ചു.കൗൺസിലർമാരായ പി ഒ റസിയ സലാം, എം ഉസ്മാർ, ഖാദർ പുള്ളാടൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എച്ച് ഐ ചന്ദ്രൻ ,ജെ എച്ച് ഐമാരായ സന്തോഷ് ,സുരേഷ്, ജെ ടി എച്ച് എൻ ബിന ,ആശാ വർക്കർമാർ എന്നിവരാണ് സംഘത്തിലുള്ളത് .