പരപ്പനങ്ങാടിയില്‍ നാടോടിയുവതി ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നാടോടിയുവതി ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. റെയില്‍വേ പ്ലാറ്റ് ഫോമിന് വടക്കുഭാഗത്ത് വെച്ച് ഇവര്‍ റെയില്‍മുറിച്ചുകടക്കവെ പരപ്പനങ്ങാടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ തട്ടുകയായിരുന്നു.

അടിപ്പാത നിലവില്‍ വന്നിട്ടും കാല്‍നടയാത്രക്കാര്‍ റെയില്‍ മുറിച്ച് കടക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത് അപകടങ്ങള്‍ക്ക് ക്ഷണിച്ചുവരുത്തുകയാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.