Section

malabari-logo-mobile

ജില്ലയിലെ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ദിനാചരണം കൊടക്കാട്ട്

HIGHLIGHTS : പരപ്പനങ്ങാടി : മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ദിനം ജില്ലയില് ആചരിക്കും. ദേശീയ ദിനമായ ഡിസംബർ എട്ടിനാണ് പരിപാടി .അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ഹാൻഡിക...

untitled-1-copyപരപ്പനങ്ങാടി : മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ദിനം ജില്ലയില് ആചരിക്കും. ദേശീയ ദിനമായ ഡിസംബർ എട്ടിനാണ് പരിപാടി .അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ഹാൻഡികാപ്ഡ് (എ. ഡബ്ള്യു. എച്ച് ) ഉം ജില്ലാ ശേഷി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കൊടക്കാട് എ. ഡബ്ള്യു. എച്ച് സ്‌പെഷൽ സ്‌കൂളിൽ വെച്ച് നടക്കും .10 മണിക്ക് പി അബ്ദുൽഹമീദ് എം എൽ എ ഉദ്ഘാടനം ചെയ്യും . വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എൻ ശോഭന അധ്യക്ഷയാകും. ജില്ലയിലെ വിവിധ സ്‌പെഷൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പെൻസിൽ ഡ്രോയിങ് ,ചിത്ര രചന ,തത്സമയ പ്രവൃത്തി പരിചയമേള മത്സരങ്ങളും നടക്കും.രാവിലെ 11.30 ന് നടക്കുന്ന സെമിനാറിൽ നാഷണൽ ട്രസ്റ്റ് എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പിലെ കെ കൃഷ്ണമൂർത്തി ബോധവൽക്കരണ ക്ലാസ്സെടുക്കും .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും .സംസ്ഥാനത്ത് നടക്കുന്ന മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നാണിത് .600 ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും 100 ഓളം പ്രത്യേക വിദ്യാഭ്യാസ വിദഗ്‌ധരും പങ്കെടുക്കും .വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ സി പി സാദിഖ് മാസ്റ്റർ ,കൊടക്കാട് സ്‌കൂൾ എച്ച് എം പി സി മുഹമ്മദ് കബീർ ,കൊണ്ടോട്ടി എച്ച് എം ടി വി സിന്ദു ടീച്ചർ ,ആർ കെ അനിതകുമാരി മേലാറ്റൂർ സ്കൂൾ ,സി സത്യഭാമ ടീച്ചർ എന്നിവർ പങ്കെടുത്തു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!