അമ്മയുടെ വിയോഗം;മനമുരുകി വാവിട്ട് കരഞ്ഞ് പരപ്പനങ്ങാടിയിലെ തമിഴ്മക്കള്‍

parappanangadiപരപ്പനങ്ങാടി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മനമുരുകി പരപ്പനങ്ങാടിയിലെ തമിഴ്‌നാട് സ്വദേശികള്‍. നാട്ടിലേക്ക് പാകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഏറെ വിഷമത്തോടെ വാവിട്ട് കരഞ്ഞ് തങ്ങളുടെ അമ്മയുടെ ആത്മശാന്തിക്കായ് അവരുടെ ഫോട്ടോയില്‍ പൂക്കളും ചന്തനതിരിയും കത്തിച്ച് പ്രാര്‍ത്ഥനയിലാണിവര്‍. അമ്മയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതുമുതല്‍ ഇവര്‍ ഏറെ വിഷമത്തിലായിരുന്നു. ആരും തെന്നെ ഇന്ന ജോലിക്ക് പോയിട്ടില്ല.

കേരളത്തില്‍ കഴിയുന്ന എല്ലാ തമിഴ്‌നാട് സ്വദേശികളും ഇതെ അവസ്ഥയില്‍ തന്നെയാണ്. അമ്മയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പൂവിട്ട് പ്രാര്‍ത്ഥനയോടെ അവരുടെ ആത്മാവിന് നിത്യശാന്തിനേര്‍ന്ന് കണ്ണീര്‍പൊഴിച്ചിരിക്കുകയാണ് അവര്‍.

Share news
error: Content is protected !!
Scroll to Top