സി എച്ചിനെ സ്മരിക്കാൻ മുനീറിനാവില്ലന്ന് പി വി അൻവർ എം എൽ എ

 പരപ്പനങ്ങാടി:  രാഷ്ട്രീയ കേരളം എക്കാലത്തും മാതൃകയായി കാണുന്ന സി എച്ച്‌ മുഹമ്മദ് കോയയെ മകൻ മുനീറിനുൾപ്പടെ സമകാലീന ലീഗ് നേതാകൾക്ക് സ്മരിക്കാൻ നേരമില്ലെന്നും സി.എച്ചിനെ ജീവിതം കൊണ്ട് സ്മരിക്കാൻ ലീഗ് നേതാകൾക്ക് കഴിയില്ലെന്നും മകൻ മുനീറിന് അതിന് യോഗ്യതയില്ലന്നും നിലമ്പൂർ എം എൽ എ ‘പി വി അൻവർ. പരപ്പനങ്ങാടി കടപ്പുറത്ത് ജനകീയ മുന്നണി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിന്റെ ആദ്യ സെഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം’.

അഡ്വ.’ പി പി കോയ മോൻ അദ്ധ്യക്ഷത വഹിച്ചു. സിഡ് കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, സംസ്ഥാന സർക്കാർ എസ് സി,എസ് ടി അപ്പക്സ് ബോഡി അദ്ധ്യക്ഷൻ പാലക്കണ്ടി വേലായുധൻ, ആഭരണ തൊഴിലാളി ക്ഷേമ നിധി ബോഡ് ചെയർമാൻ പി പി സോമസുന്ദരൻ, ടി കാർത്തികേയൻ [ ജനകീയ മുന്നണി ] കെ. ജയചന്ദ്രൻ [സി പി എം ) ഗിരീഷ് തോട്ടത്തിൽ [സി പി ഐ ] വി. അബ്ദുൽ ഖാദിർ ഹാജി I വെൽഫെയർ പാർട്ടി ] സി പി അബ്ദുൽ വഹാബ് , തേനത്ത് സെയ്തുമുഹമ്മദ് [ ഐൻ എൽ ] സലാം തങ്ങൾ [ [ പി ഡി പി ] യാക്കൂബ് കെ ആലുങ്ങൽ [ സി എച്ച് വിചാർ വേദി ] തീര ദേശ നാട്ടു സഭ കാരണവർ പഞ്ചാര കുഞ്ഞിമുഹമ്മദ്, ജനകീയ മുന്നണി തീരദേശ ചാപ്റ്റർ അദ്ധ്യക്ഷൻ തലക്കലകത്ത് സെയ്തലവി , നഗരസഭ കൗൺസിലർമാരായ കെ .പി എം കോയ , പഞ്ചാര ശറഫു, അശറഫ് ശിഫ ‘ ഹനീഫ കൊടപ്പാളി, കെ.സി നാസർ, സംഘാടക സമിതി നേതാക്കളായ പഞ്ചാര മുഹമ്മദ് ബാവ , എം പി സിദ്ധീഖ്, കുഞ്മോൻ ഹാജി ‘ കുന്നുമ്മൽ അലി, തുടങ്ങിയവർ സംബന്ധിച്ചു മുത്തു ഒട്ടുമ്മൽ . സ്വാഗതം പറഞ്ഞു.