പരപ്പനങ്ങാടിയില്‍ മലമ്പാമ്പിനെ പിടികൂടി

Untitled-1 copyപരപ്പനങ്ങാടി: വീട്ടുവളപ്പിലെ കുളത്തിലെ വലയില്‍ കുടങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെട്ടുത്തി. കണ്ണം പുറത്ത്‌ രാമന്‍കുട്ടിയുടെ വീട്ടുവളപ്പിലെ കുളത്തില്‍ രണ്ട്‌ ദിവസം മുമ്പാണ്‌ ഏഴു കിലോ തൂക്കവും അഞ്ച്‌ വയസ്സ്‌ പ്രായവുമുള്ള മലമ്പാമ്പ്‌ വലയില്‍ കുടങ്ങിയത്‌. കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്റെ നേതൃത്വത്തില്‍ പാമ്പിനെ കുളത്തില്‍ നിന്ന്‌ പുറത്തെടുത്ത്‌ വലയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട്‌ വിവരമറിയച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ഫോറസ്‌്‌റ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മലമ്പാമ്പിനെ കൈമാറി.