സാന്ത്വനത്തിൽ എന്റെ പങ്ക്

a m u p skool ullanam parappanangadiപരപ്പനങ്ങാടി :ഉള്ളണം എ എം യു പി സ്‌കൂൾ സ്കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ് സാന്ത്വനത്തിൽ എന്റെ പങ്ക് എന്ന പദ്ധതി ആരംഭിച്ചു .സമൂഹത്തിൽ അവശരും നിരാലംബരുമായവരെ സഹായിക്കാൻ കുട്ടികളുടെ പങ്കാളിത്തത്തോടെ ആരംഭിച്ചതാണ് ഈ പദ്ധതി .ഉദ്ഘാടനം പാലിയേറ്റിവ് പ്രവർത്തകൻ കെ പി റഹീം നിർവ്വഹിച്ചു.സ്‌കൂൾ മാനേജർ വി പി ഹസ്സൻ ഹാജി ,കെ അബ്ദുൽകരീം ,വി നാസർ ,സി വി അരവിന്ദ് ,കെ കെ ഷൗക്കത്തലി സംബന്ധിച്ചു .