റമദാൻ സ്വാഗത പ്രഭാഷണം തുടങ്ങി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ല് കമ്മറ്റിയും ജമാഅത്തെ ഇസ് ലാമി പരപ്പനങ്ങാടി ടൗൺ യൂനിറ്റും സംയുക്തമായി റമദാൻ സ്വാഗത പ്രഭാഷണ ഖുർആൻ സ്റ്റഡി സെന്റർ കേരള ലക്ച്ചർ അബ്ദുനാസർ ചെറുകര ഉൽഘാടനം ചെയ്തു. അബ്റാർ മഹല്ല് പ്രസിഡന്റ് പി കെ അബൂബക്കർ ഹാജി, അദ്ധ്യക്ഷത വഹിച്ചു. ജമാ അത്തെ ഇസ്ലാമി പ്രാദേശിക അമീർ മാരായ ഇ കെ മുഹമ്മദ് ബഷീർ, എം പി അബ്ദുൽ ഹമീദ് മാസ്റ്റർ, വി. അബ്ദുൽ ഖാദിർ ഹാജി, ഇ എസ് സുലൈമാൻ മാസ്റ്റർ, മഹല്ല് ഭാരവാഹികളായ മുത്തു അബ്ദുൽ ഹമീദ് , ചേർക്കോട് മൊയ്തീൻകോയ, ടി, ടി. ശംസുദ്ദീൻ, സി. ആർ പരപ്പനങ്ങാടി, ടി. അബ്ദുല്ലക്കുട്ടി, ഇ എസ് അഫ്സൽ, എൻ കെ മുനീർ തുടങ്ങിയവർ സംബന്ധിച്ചു. ആർ ബീരാൻ ഹാജി ഖിറാഅത്ത് നടത്തി.