തീരദേശത്തിന്‌ ആശ്വാസമായി റമദാന്‍ കാരുണ്യകിറ്റുകള്‍

Ariപരപ്പനങ്ങാടി: അര്‍ത്ഥത്തോടും ആര്‍ത്തിയോടും പട്ടിണികിടന്ന്‌ ആത്മീയ പോരാട്ടം നടത്തുന്ന വിശ്വാസികള്‍ റമദാനില്‍ പട്ടിണിയിലമര്‍ന്ന്‌ തീരത്തിന്റെ കണ്ണീര്‍ തുടയ്‌്‌ക്കാന്‍ ഇത്തവണയും കാരുണ്യ കിറ്റുകള്‍ സമ്മാനിച്ചു. പള്ളികളും, മതസംഘടനകളും, സന്നദ്ധ കൂട്ടായിമകളും, സുമനസുകളും ദൈവീക പുണ്യം പ്രതീക്ഷിച്ച്‌ ഏറെ രഹസ്യമായും ചിലസംഘടനകള്‍ പരസ്യമായും ധാന്യകിറ്റുകളുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. അതെസമയം മാസങ്ങളായി മത്സ്യം ലഭിക്കാതെയും കടലില്‍ പോകാനാകാതെയും വറുതിയിലകപ്പെട്ട കടലിന്റെ മക്കള്‍ ഭീമമായ കടബാധ്യതയില്‍ ആടി ഉലയുകയാണ്‌. എത്രസഹായിച്ചാലും എവിടെയുമെത്താത്ത വിധം സങ്കടകടലിരമ്പം പേറുന്ന മത്സ്യതൊഴിലാളി ഗ്രാമങ്ങളിലെ തന്നെ പാവപ്പെട്ടവര്‍ മാത്രമല്ല തോണിയും വലയുമെല്ലാം സ്വന്തമായുള്ള ഇടത്തരക്കാര്‍ പോലും വറുതിയുടെ കാറ്റും കോളും അനുഭവിക്കുകയാണ്‌.

തീരദേശത്ത്‌ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും അബ്‌റാര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും രാജീവ്‌ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷനും റമദാന്‍ കിറ്റുകള്‍ വിതരണം നടത്തി.