പരപ്പനങ്ങാടിയില്‍ വിദേശമദ്യവുമായി മൂന്ന്‌ പേര്‍ പിടിയില്‍

പരപ്പനങ്ങാടി:പത്തു ലിറ്റര്‍ വിദേശമദ്യവുമായി മൂന്നു പേര്‍ പോലീസ്‌ പിടിയിലായി .അരിയല്ലുരിലെ കെ.മോഹനന്‍(47 )ടി.ബാലന്‍ (45 )കെ.രാജന്‍(50  ) എന്നിവരെയാണ് അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ചതിനു പരപ്പനങ്ങാടി അഡീഷനെല്‍ എസ്.ഐ-ഒ.സുബ്രഹ്മണ്യനും സംഘവും പിടികൂടിയത്.ഇവ വില്പനക്കായി കൊണ്ടുവന്നതാണ്എന്ന് പോലീസ് പറഞ്ഞു.. അരിയല്ലൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി മദ്യവില്പന നടക്കുന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്