പരപ്പനങ്ങാടിയില്‍ പാറയില്‍ ബണ്ട് തകര്‍ത്തു

By അഹമ്മദുണ്ണി |Story dated:Saturday April 2nd, 2016,11 59:am
sameeksha sameeksha

parappanangadiപരപ്പനങ്ങാടി:ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയാന്‍ പാറയില്‍  സ്ഥാപിച്ച താല്‍ക്കാലിക തടയണ സാമൂഹ്യ ദ്രോഹികള്‍ ഇരുട്ടിന്‍റെമറവില്‍ തകര്‍ത്തു. വേനല്‍ കാലങ്ങളില്‍ പൂരപ്പുഴയില്‍ നിന്ന് ഉപ്പു വെള്ളം കയറി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി കൃഷികള്‍ നശിക്കാതിരിക്കാന്‍ എല്ലാവര്‍ഷവും ഇവിടെ ജലസേചന വകുപ്പ് ഇവിടെ താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കാറുണ്ട്. ഇത്തവണ സ്ഥാപിച്ച തടയണയാണ് കഴിഞ്ഞദിവസം കമ്പിപാര ഉപയോഗിച്ച് കുത്തിപോട്ടിച്ചതെന്നു കര്‍ഷകര്‍ പറഞ്ഞു.

കടലുണ്ടി പുഴയില്‍ വെള്ളം കയറിയാല്‍  തിരൂരങ്ങാടി,വള്ളിക്കുന്ന്,വേ ങ്ങര,കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിനുള്ള സ്ഥലത്തെ കൃഷിയെ പ്രതികൂലമായി ബാധിക്കും. സ്ഥലം സന്ദര്‍ശിച്ച ജലസേചന വകുപ്പധികൃതര്‍ പോലീസില്‍ പരാതിനല്കിയിട്ടുണ്ട്.

കൃഷി നശിക്കാതിരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് മന്ത്രി അബ്ദുറബ്ബ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇവിടെ സ്ഥിരം ബണ്ട് നിര്‍മ്മിക്കുന്നതിനായി ഒരുകോടി ഏഴു ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.അടുത്ത വര്‍ഷത്തോടുകൂടി ഉപ്പുവെള്ളം കയറുന്നത്‌ തടയാന്‍ സ്ഥിരം സംവിധാനംമാകും.