പരപ്പനങ്ങാടി മേല്‍പ്പാലത്തിലെ വൈദ്യുതി ബന്ധം സാമൂഹ്യ ദ്രോഹികള്‍ വിച്ഛേദിച്ചു

parappanangadi over bridgeപരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹ മേല്‍പ്പാലത്തിലെ തെരുവു വിളക്കുകളുടെ കണക്ഷനുകള്‍ സാമൂഹ്യ വിരുദ്ധര്‍ വിച്ഛേദിച്ചു. പാലത്തിലെ തൂണുകളില്‍ നിന്ന്‌ വയറുകള്‍ പറിച്ചെടുത്ത്‌ റോഡിലേക്ക്‌ വലിച്ചെറിഞ്ഞിട്ടുണ്ട്‌. ഇവ അപകടകരമായ നിലയിലാണുള്ളത്‌. നൂറുക്കകിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ്‌ ഈ അപകട കെണി ഒപ്പിച്ചിരിക്കുന്നത്‌.

കാല്‍നടയാത്രക്കാര്‍ക്കും ഇത്‌ ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഇരുപതോളം വിളക്കു കാലുകളിലെ വയറുകളാണ്‌ ഇങ്ങനെ വലിചൂരിയിട്ടിട്ടുള്ളത്‌. ഇത്തരം ജനദ്രോഹപരമായ പ്രവൃത്തികള്‍ നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്‌ നഗരസഭാ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.