യുവതിയുടെ കൊലപാതകം;തെളിവെടുപ്പിനിടെ കൊലകത്തി കണ്ടെത്തി

കൊലക്കുപയോഗിച്ചതായി പറയുന്ന മര പിടിയും അഗ്രമൂർച്ചയുമുള്ള കത്തി

പരപ്പനങ്ങാടി: സംശയത്തിന്റെ പേരിൽ   വീട്ടമ്മയെ  കൊലപെടുത്തിയ ഭർത്താവിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം  വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്നു . കോഴിക്കേട് നരിക്കുനി കുട്ടമ്പൂർ ലക്ഷം വീട് കോളനിയിലെ പരേതനായ റഹീം ന്റെ മകളും  പരപ്പനങ്ങാടി ടൗണിലെ മാട്ടിറച്ചി വ്യാപാരി യായ പി. നജ്ബുദ്ധീന്റെ ഒന്നാം ഭാര്യയുമായ റഹിന  (30) കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിന് അഞ്ചപ്പുര യിലെ ഭർത്താവിന്റെ അറവുശാലയിൽ വെച്ച് അതിദാരുണമായി കൊല്ലപെട്ടിരുന്നു.

സാക്ഷികളും കൂട്ടുപങ്കാളികളുമില്ലന്ന് പോലീസ് തീർച്ചപെടുത്തിയ ഈ  കേസിൽ    സാഹചര്യ തെളിവുകൾ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാൻ പ്രതി  പറഞ്ഞിടങ്ങളിലെല്ലാം  പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.  അറവു ശാലയിലെത്തിയ പ്രതി ഭാര്യയെ അറുത്തു കൊന്നതിന്റെയും ആയുധം കഴുകി വൃത്തിയാക്കിയതിന്റയും ഭാവങ്ങൾ പോലിസ് ക്യാമറയുടെ മുന്നില്‍ ചെയ്തു കാണിക്കുകയും വ മൊഴി വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് എങ്ങോട്ടാണ് പോകേണ്ടതെന്ന താനൂർ സിഐ അലവി യുടെ ചോദ്യത്തിന് മുന്നിൽ അറവു കന്നുകൾ കെട്ടിയിടുന്ന റെയിൽവെ ചാമ്പ്രക്കടുത്തെ മേൽപാലത്തിനടിയിലേക്ക് പ്രതി ചൂണ്ടി കാട്ടി. നേരത്തെ ഡോഗ് സ്കോഡും ഇതു വഴിയായിരുന്നു ഓട്ട തെളിവുകൾ തേടിയത്. ഇവിടെ തുരുമ്പെടുത്തു കിടക്കുന്ന മണൽ ലോറിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച കൊലക്കുപയോഗിച്ചതായി പറയുന്ന മര പിടിയും അഗ്രമൂർച്ചയുമുള്ള കത്തി കണ്ടെത്തി . ഇതു തുടരന്വേഷണത്തിന് സുപ്രധാന തെളിവായി പോലിസ് കരുതുന്നു. പിന്നീട് ടൗണിലെ തന്റെ മാട്ടിറച്ചി കടയിലേക്കും വീട്ടിലേക്കും തെളിവെടുപ്പിനായി കൊണ്ടുവന്നു.  

ഡി സി ആർ ബി സയന്റിഫിക് ഓഫീസർ ഡോ: ഹരീഷ് തൃശൂരി ന്റെ നേതൃത്വത്തിലുള്ള സംഘം അറവു ശാല യിൽ കത്തി കഴുകിയ വെള്ളമുൾപ്പടെയുള്ള തെളിവുകൾ ശേഖരിച്ചു.   അന്വേഷണ ചുമതലയുള്ള താനൂർ സി ഐ  അലവി , പരപ്പനങ്ങാടി എസ് ഐ ഷമീർ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി. അഞ്ചുപ്പുരയിലെ   അറവുശാലയുൾപ്പടെ  നാലു സ്ഥലങ്ങളിലും കോട്ടക്കൽ ടൗണിലുമാണ് തെളിവെടുപ്പ് നടത്തിയത്.