Section

malabari-logo-mobile

പ്ലാസ്റ്റിക് മാലിന്യത്തെ പ്രതിരോധിക്കാന്‍ കൗണ്‍സിലറുടെ മഷിപ്പേന സമ്മാനം

HIGHLIGHTS : പരപ്പനങ്ങാടി: പ്ലാസ്റ്റിക്കിനെ തുരത്താൻ വിദ്യാർത്ഥികൾക്ക്  മഷിപ്പേന സമ്മാനിച്ച് കൗൺസിലർ മാതൃകയായി.

കൗൺസിലറുടെ മഷിപ്പേന കൈനീട്ടം

പരപ്പനങ്ങാടി: പ്ലാസ്റ്റിക്കിനെ തുരത്താൻ വിദ്യാർത്ഥികൾക്ക്  മഷിപ്പേന സമ്മാനിച്ച് കൗൺസിലർ മാതൃകയായി.
പരപ്പനങ്ങാടി  ടൗൺ വാർഡിലെ ജനപ്രതിനിധി  സെയ്തലവി കടവത്താണ് തന്റെ വാർഡിനെ പ്ലാസ്റ്റിക് വിമുക്ത ദേശമാക്കാൻ വിദ്യാർത്ഥികളിലേക്കിറങ്ങിയത്.

പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്ക്കൂളിെലെ മുഴുവൻ വിദ്യാർത്ഥികൾക്കും  കൗൺസിലർ  സൗജന്യമായി മഷി പേന നൽകി.  ബോൾ പേനകൾ എഴുതി മണ്ണിലെറിയുന്ന സംസ്ക്കാരം  മാറ്റി പരിസ്തിഥി മലിനീകരണം തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വാർഡ് കൗൺസിലർ സെയ്തലവി കടവത്തും പ്രധാനധ്യാപിക ശ്രി കലയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!