പരപ്പനങ്ങാടി മര്‍ച്ചന്റ്‌ അസോസിയേഷന്‍ നേതാക്കളെ സസ്‌പെന്റ്‌ ചെയതു

Untitled-1 copyപരപ്പനങ്ങാടി: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു ശിഫാ അഷറഫ്‌, എം.എന്‍ മുജീബ്‌ റഹ്മാന്‍, ഇസ്‌മായില്‍ റാഹത്ത്‌ എന്നിവരെ മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗത്വത്തില്‍ നിന്ന്‌ ആറുമാസത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തതായി ഭാരവാഹികള്‍ അറിയിച്ചു.

ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവെലിന്റെ കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ടാണ്‌ സസ്‌പെന്‍ഷന്‍ എന്നാണ്‌ റിപ്പോര്‍ട്ട്‌.