പരപ്പനങ്ങാടിയില്‍ ബൈക്കിടിച്ച് ഗൃഹനാഥന്‍ മരിച്ചു

പരപ്പനങ്ങാടി:ചിറമംഗലം പെട്രോൾ പമ്പിനടുത്ത് വെച്ച് ബൈക്കിടിച്ചു ഗൃഹനാഥൻ മരിച്ചു. ചിറമംഗലത്തെ നാലകത്ത് കുറ്റിക്കാട്ടിൽ മുസ്തഫ (55)ആണ് മരിച്ചത്.പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ റോഡ് മുറിച്ചു കടക്കവേ പരപ്പനങ്ങാടി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ പരപ്പനങ്ങാടിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
.ഭാര്യ :സുബൈദ.മക്കൾ :അഷ്‌റഫ്,സലാം(ദുബായ്),മുംതാസ് (മലേഷ്യ).മരുമക്കൾ :നസീർ (മലേഷ്യ),നൂർജഹാൻ.