Section

malabari-logo-mobile

ഒരുമാസം നാല് എടിഎം ഇടപാടുകള്‍ സൌജന്യമാക്കുമെന്നാണ് എസ്ബിഐ

HIGHLIGHTS : മുംബൈ:എടിഎം ഉപയോഗിക്കുമ്പോള്‍ ഒരോ തവണയും പണം ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ഈ ഉത്തരവ് ബാങ്ക് പിന്‍വലിച്ചു.

മുംബൈ:എടിഎം ഉപയോഗിക്കുമ്പോള്‍ ഒരോ തവണയും പണം ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ഈ ഉത്തരവ് ബാങ്ക് പിന്‍വലിച്ചു.
സര്‍ക്കുലറിന് വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തി.

ഒരുമാസം നാല് എടിഎം ഇടപാടുകള്‍ സൌജന്യമാക്കുമെന്നാണ് എസ്ബിഐ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇതിനുശേഷം ഒരോ ഇടപാടിനും 25 രൂപ ഈടാക്കും. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലാത്തതിനാല്‍ ആശയക്കുഴപ്പം മാറിയിട്ടില്ല. പുതിയ ഉത്തരവ് ഉടള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

സൌജന്യ ഇടപാടുകള്‍ ഒഴിവാക്കി എസ്ബിഐ ഇന്നു രാവിലെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ ഇടപാടിനും 25 രൂപ വീതം സേവന നിരക്ക് ഈടാക്കുമെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കിയത്. പഴയ നോട്ടുകള്‍ മാറിവാങ്ങുന്നതിനും ചെക്കുബുക്കുകള്‍ അനുവദിക്കുന്നതിനും ചാര്‍ജ് ഈടാക്കുമെന്നും സര്‍ക്കുലര്‍ പറയുന്നു.

എസ്ബിഐയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!