പരപ്പനങ്ങാടി നഗരസഭയിലെ മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥികള്‍

പുതുതായി രൂപം കൊണ്ട പരപ്പനങ്ങാടി നഗരസഭയുടെ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫിലെ പ്രധാന ഘടകകിയായ മുസ്ലീം ലീഗ്‌ അരയു തലയും മുറിക്കി രംഗത്ത്‌. വര്‍ഷങ്ങളായി പഞ്ചായത്ത്‌ ഭരണത്തിലുള്ള ലീഗ്‌ ഇക്കുറി പടക്കളത്തിലിറക്കുന്നത്‌ കരുത്തരായ 33 സ്ഥാനാര്‍ത്ഥികളെയാണ്‌. യുഡിഎഫ്‌ ബന്ധം ഭാഗികമായി തകര്‍ന്ന പരപ്പനങ്ങാടിയില്‍ മുസ്ലീ്‌ം ലീഗിനൊപ്പമുള്ള കോണ്‍ഗ്രസ്‌ പത്ത്‌ സീറ്റിലാണ്‌ മത്സരിക്കുന്നത്‌. ഒരു ഡിവിഷനില്‍ ജനതാദളിലെ ഒരു വിഭാഗവും മറ്റൊരു സീറ്റില്‍ സിഎംപി സിപി ജോണ്‍ വിഭാഗവുമാണ്‌ മത്സരിക്കുന്നത്‌. യുവത്വത്തിന്‌ പ്രാധാന്യം നല്‍കുന്നതാണ്‌ മുസ്ലീം ലീഗിന്റെ പട്ടിക.. നഗരസഭ ചെയര്‍മാന്‍ സ്ഥാനം വനിതയായതിനാല്‍ ഭരണപരിചയമുള്ള ഒന്നിലധികം പേരെ മുസ്ലീംലീഗ്‌ സ്ഥാനാര്‍ത്ഥി പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്‌.

33 ഡിവിഷനുകളിലേക്ക്‌ മത്സരിക്കുന്ന മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥികള്‍

1 വടക്കേ കടപ്പുറം-ഷഹര്‍ബാന്‍, 3 ഹെല്‍ത്ത്‌ സെന്റര്‍- കെകെ ആരിഫ, 5 ആനപ്പടി- കോലാക്കല്‍ ജാഫര്‍, 6മൊടുവിങ്ങല്‍ -ബുഷറ ഹാറുണ്‍,9 ഉള്ളണം ടൗണ്‍- ഉസ്‌മാന്‍.എ, എടത്തുരിത്തി കടവ്‌-പികെ മുഹമ്മദ്‌ ജമാല്‍, 13 പനയത്തില്‍- അലി അക്‌ബര്‍, 16 അട്ടകുഴിങ്ങര- പുള്ളാടന്‍ കാദര്‍,16 കരിങ്കല്ലത്താണി- കെകെ സമദ്‌,19 പാലത്തിങ്ങല്‍-വിവി ജമീല ടീച്ചര്‍, 20 കീരനെല്ലുര്‍- റൂബി സഫീന, 21 കൊട്ടന്തല-ഫാത്തിമ റഹീം, 22നസീബ്‌ നഗര്‍- സജ്‌ന ഫിറോസ്‌,ത 23 ചിറമംഗലം സൗത്ത്‌- ഫാത്തിമ സിറാജ്‌, 26 ആവിയില്‍ ബീച്ച്‌ പി ഉമ്മക്കുല്‍സു, 27 കുരിക്കള്‍ റോഡ്‌- കെ ഹാജറ, സദ്ദാം ബീച്ച്‌- എപി ഇബ്രാഹിം, പുത്തന്‍കടപ്പുറം സൗത്ത്‌- ചേക്കാലി റസാഖ്‌,, 31 പരപ്പനങ്ങാടി സൗത്ത്‌- പിഒ നയീം, പരപ്പനങ്ങാടി ടൗണ്‍- കടവത്ത്‌ സൈതലവി, പുത്തന്‍കടപ്പുറം- സീനത്ത്‌ ആലിബാപ്പു, ഒട്ടുമ്മല്‍ സൗത്ത്‌ -പി സൈതലവി, ചാപ്പപ്പടി- പഞ്ചാര സക്കീന, അഞ്ചപ്പുര-അലി തെക്കേപ്പാട്ട്‌, അങ്ങാടി- ബേബി അച്ചുതന്‍, യാറത്തിങ്ങല്‍- വിപി കമ്മത്‌, ചേങ്ങോട്ട്‌ പാടം- എച്ച്‌ ഹനീഫ, ചെട്ടിപ്പടി-എന്‍പി ബാവ, ആലുങ്ങല്‍ സൗത്ത്‌-പിപി അബ്ദു