പരപ്പനങ്ങാടിയില്‍ മദ്യ വില്‍പ്പന നടത്തുന്ന ജ്വല്ലറി വ്യാപാരി പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി: മദ്യ വില്‍പ്പന നടത്തിയ ജ്വല്ലറി വ്യാപാരിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഉള്ളണം സ്വദേശി ദിനേശ്‌ ബാബു(42) ആണ്‌ അറസ്‌റ്റിലായത്‌. വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയാണ്‌ ചെട്ടിപ്പടി പെട്രോള്‍ പമ്പിന്‌ സമീപം വെച്ച്‌ പ്രതിയെ പിടികൂടിയത്‌.

പ്രതിയില്‍ നിന്ന്‌ 22 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്‌. രാമനാട്ടുകര, ഫറോക്ക്‌ എന്നിവിടങ്ങളിലെ ബവറേജ്‌ ഷോപ്പുകളില്‍ നിന്ന്‌ ചെറിയവിലയ്‌ക്ക്‌ വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്‌ക്ക്‌ ആവശ്യക്കാര്‍ക്ക്‌ എത്തിച്ച്‌ കൊടുക്കുകയാണ്‌ ഇയാള്‍ ചെയ്‌തിരുന്നത്‌. മദ്യ വില്‍പ്പനയ്‌ക്ക്‌ ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.

പരപ്പനങ്ങാടി എസ്‌ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഗോഡ്‌വിന്‍, റസാഖ്‌, ഷിനീഷ്‌, ശവദാസന്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.